ഭക്ഷ്യവിഷബാധയെന്ന് സംശയം; മുട്ടിൽ ഡബ്ല്യു.എം.ഒ യു.പി സ്കൂളിലെ 17 വിദ്യാർഥികൾ ആശുപത്രിയിൽ

കൽപറ്റ: മുട്ടിൽ ഡബ്ല്യു.എം.ഒ യു.പി സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയറിളക്കവും ഛർദിയും അനുഭവപ്പെട്ട 17 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.പി സ്കൂളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു പിന്നാലെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു.

വെള്ളിയാഴ്ച കുട്ടികൾ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. അതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് ആയിരത്തോളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ 18 വിദ്യാർഥികൾക്ക് മാത്രമാണ് എന്നതിനാൽ ഭക്ഷ്യവിഷബാധ ആണെങ്കിൽ തന്നെ അത് സ്‌കൂളിൽ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്. വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളത്തിന്റെ സാമ്പിളുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതിന്റെ ഫലവും വന്ന ശേഷമാവും കൂടുതൽ നടപടികളുണ്ടാവുക.

Tags:    
News Summary - 17 students of Mutil WMO UP School in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.