പുൽപള്ളി: പുൽപള്ളി- ബത്തേരി റൂട്ടിൽ ചീയമ്പത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സംവിധാനങ്ങൾ പൊതുമരാമത്ത് വകുപ്പ് കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് ഇവിടെ മറിഞ്ഞത്. കുത്തനെയുളള ഇറക്കം തുടങ്ങുന്നതിന് തൊട്ടുമുമ്പായി റോഡിൽ വേഗ നിയന്ത്രണ വരമ്പുകൾ നിർമിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ് കടന്നുവരുന്ന വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം വിട്ടാണ് മമറിയുന്നത്.
കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികൾ വന്ന വാഹനം ഇവിടെ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ അടുത്ത് ബംഗാളിൽ നിന്നും അരിയുമായി എത്തിയ ലോറിയും മറിഞ്ഞിരുന്നു. തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടായിട്ടും ഇത് ഒഴിവാക്കാൻ ആവശ്യമായ സംവിധാനങ്ങൾ അധികൃതർ ഒരുക്കുന്നില്ലെനാണ് പരാതി. റോഡിന്റെ പല ഭാഗങ്ങളിലായി സിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. കൊടും വളവിൽ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.