മാനന്തവാടി: ലോക്ഡൗൺ കാലത്തെ പെറ്റിക്കേസിൽ 31,000 പിഴ വിധിച്ച് കോടതി. പിഴയടക്കാൻ പണമന്വേഷിച്ചു പോയ യുവാവ് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ തെങ്ങുംമുണ്ട സ്വദേശി കുറ്റിയിൽ അഷ്റഫിനെതിരെ മാനന്തവാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് കഴിഞ്ഞ ദിവസം വാറൻറ് പുറപ്പെടുവിച്ചത്.
ഒന്നാംഘട്ട ലോക്ഡൗണിൽ 2020 മേയ് 19നായിരുന്നു കേസിനാസ്പദ സംഭവം. പടിഞ്ഞാറത്തറ ടൗണിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ അഷ്റഫ് ഹെൽമറ്റില്ലാത്തതിനാൽ പൊലീസ് പരിശോധനയിൽ കുടുങ്ങി. 500 രൂപ പിഴ ചുമത്തി. പ്രവാസിയായിരുന്ന താൻ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണന്നും കൈയിൽ പണമിെല്ലന്നും ഒരു തവണ മാപ്പാക്കണമെന്നും പൊലീസിനോട് അഷ്റഫ് അഭ്യർഥിച്ചെങ്കിലും പിഴ അടക്കാതെ വിട്ടയക്കാൻ കഴിയിെല്ലന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ വാക്കുതർക്കമായി. ബൈക്കിെൻറ താക്കോൽ പൊലീസ് ആവശ്യപ്പെെട്ടങ്കിലും നൽകിയില്ല. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് അഷ്റഫിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. രണ്ട് അയൽവാസികൾ സ്റ്റേഷനിലെത്തി ജാമ്യമെടുക്കുകയും അഷ്റഫിനു വേണ്ടി ആയിരം രൂപ പിഴ അടക്കുകയും ചെയ്തു. ആ പ്രശ്നം അവിടെ അവസാനിച്ചുവെന്നാണ് അഷ്റഫ് കരുതിയത്. പിന്നീട് മൂന്നു മാസത്തിനു ശേഷം സമൻസ് വന്നപ്പോഴാണ് ഇത് പൊല്ലാപ്പായെന്ന് അഷ്റഫിന് മനസ്സിലാക്കുന്നത്.
ഐ.പി.സി 269, കേരള പൊലീസ് ആക്ട് 117 (ഇ), 118 (ഇ), കേരള പകർച്ചവ്യാധി നിയമം എന്നിവ ചേർത്താണ് 776/20 ആയി പടിഞ്ഞാറത്തറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 31,000 രൂപയാണ് മജിസ്ട്രേറ്റ് പിഴ വിധിച്ചത്. തൊഴിൽ ഇല്ലാത്തതിനാൽ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിെൻറ സാമ്പത്തികാവസ്ഥ മോശമാെണന്നും കൈയിൽ പണമിെല്ലന്നും ഗഡുക്കളാക്കി അടക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഷ്റഫ് മജിസ്ട്രേട്ടിന് അപേക്ഷ നൽകി. ആദ്യഗഡുവായ പതിനായിരം രൂപ സ്വരൂപിക്കാൻ പോയ പ്രതി കോടതി സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വാറൻറ് പുറപ്പെടുവിച്ചത്.
2021 ജനുവരി 13 ലെ കേസ് സെപ്റ്റംബർ 29 ലേക്കാണ് കോടതി മാറ്റിവെച്ചത്. അഷ്റഫിെൻറ ആവശ്യം മാനിച്ചാണ് കഴിഞ്ഞ ദിവസം കോടതി നേരത്തെ കേസ് പരിഗണനക്കെടുത്തത്. അഷ്റഫ് ഒളിവിലാെണന്നാണ് വിവരം. ലോക്ഡൗൺ കാലത്തെ നിരവധി പെറ്റിക്കേസുകളാണ് കഴിഞ്ഞ ദിവസം മാനന്തവാടി കോടതിയിൽ പരിഗണനക്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.