കെ.എസ്. ശ്രീരാഗ് വോട്ടു യന്ത്രം നിർമാണത്തിൽ
മീനങ്ങാടി: വോട്ടർമാർക്ക് പരിശീലനം നൽകാൻ ഇലക്ട്രോണിക് ഡമ്മി വോട്ടു യന്ത്രം നിർമിച്ച് കരണിയിലെ പ്ലസ് ടു വിദ്യാർഥി കെ.എസ്. ശ്രീരാഗ്. മീനങ്ങാടി, കണിയാമ്പറ്റ തുടങ്ങിയ പഞ്ചായത്തുകളിലെ പല സ്ഥാനാർഥികളും ഈ യന്ത്രം വാങ്ങി. 40 എണ്ണമെങ്കിലും ഇത്തവണ ഉപയോഗിച്ചിട്ടുണ്ട്. കന്നി വോട്ടർമാർ, വയോജനങ്ങൾ തുടങ്ങിയവർക്ക് ഇത് സഹായകമായതായി സ്ഥാനാർഥികൾ പറഞ്ഞു.
ഒരു ബാറ്ററി, മൈക്രോ സ്വിച്ച്, ബീപ് ശബ്ദത്തിന് ചെറു ഉപകരണം, എൽ.ഇ.ഡി ബൾബ്, പിന്നെ സർക്യൂട്ട് ഇത്രയുമായാൽ വോട്ട് യന്ത്രമായി. ചെലവ് 300 രൂപയോളം വന്നു. സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷം എ ഗ്രേഡ് നേടിയ ശ്രീരാഗ് പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി വിദ്യാർഥിയാണ്. നാഷനൽ ഇൻഫാർമാറ്റിക്സ് ടെക്നോളജി അവാർഡ് നേടിയിട്ടുണ്ട്. കരണിയിലെ ശശി ശ്രീരാഗം -പ്രസീത ദമ്പതികളുടെ മകനാണ്. സഹോദരൻ ശ്രീനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.