മേപ്പാടി: കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാൻ സർവ്വകക്ഷി യോഗം പോരെന്നും നടപടിയാണ് വേണ്ടതെന്നുമുള്ള മുറവിളിയുയരുന്നു. മേപ്പാടി കടൂർ, പത്താംനമ്പർ, പാറക്കംവയൽ, ചോലമല, എളമ്പിലേരി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസവും പട്ടാപ്പകൽ കാട്ടാനയിറങ്ങി. നാട്ടുകാർ ദിവസങ്ങളായി ആനപ്പേടിയിലാണ്. കുട്ടികൾ ആനയെക്കണ്ട് ഭയന്നോടുന്ന സ്ഥിതിയുണ്ടായി. തൊഴിലാളികൾ ജോലിക്ക് പോകാൻ ഭയപ്പെടുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് എളമ്പിലേരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടത്.
ആനകൾ നാട്ടിലിറങ്ങുമ്പോഴും നടപടികൾ ഉണ്ടാകുന്നില്ല. വൈദ്യുതി കമ്പിവേലി പ്രഖ്യാപനം, സർവ്വകക്ഷി യോഗം, ജനകീയ കമ്മിറ്റി രൂപീകരണം എന്നിവ മാത്രമേ നടക്കുന്നുള്ളൂ. പ്രതിരോധനടപടികൾ മുന്നോട്ടു പോകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതിന്റെ കാരണം കണ്ടെത്തി അതിന് പ്രതിവിധി കാണാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. ഫണ്ട് ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഫെൻസിങ്ങ് നടപടികൾ വനം വകുപ്പ് മരവിപ്പിക്കുകയാണ്. അടിയന്തിര പ്രതിരോധ നടപടികൾ വേണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.