കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടികയിൽ വയനാട് മണ്ഡലത്തില്‍ ആകെ 14,62,423 സമ്മതിദായകര്‍.
ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലായി 3,11,274 പുരുഷ വോട്ടര്‍മാരും 3,24,651 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 6,35,930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-2,32,839, നിലമ്പൂര്‍-2,26,008, ഏറനാട് -1,84,363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -1,83,283 വോട്ടര്‍മാരും ഉള്‍പ്പെടെയാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ അന്തിമ പട്ടികയില്‍ 14,62,423 വോട്ടര്‍മാരുള്ളത്. ജില്ലയില്‍ 32,644 പുതിയ വോട്ടര്‍മാരുണ്ട്. 6102 ഭിന്നശേഷി വോട്ടര്‍മാരില്‍ 3,364 പുരുഷന്മാരും 2,738 സ്ത്രീകളുമാണ്.
ജില്ലയില്‍ 18നും 19നും വയസ്സിനിടയില്‍ 8,878 വോട്ടര്‍മാര്‍ ഉണ്ട്. 4,518 പുരുഷന്മാരും 4,360 സ്ത്രീകളും ഉള്‍പ്പെടും. 100 വയസ്സിന് മുകളിലുള്ള 49 വോട്ടർമാരാണ് ആകെയുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടം, സ്വീപ്, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്റലക്ച്വല്‍ മാരത്തൺ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. വോട്ടവകാശമുള്ള മുഴുവനാളുകളെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാൻ വേണ്ടിയാണ് ക്വിസ്. ജില്ല കലക്ടറുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ ചൊവ്വാഴ്ച മുതല്‍ 25 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴിന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യും.
ചോദ്യത്തോടൊപ്പം നല്കുന്ന ഓപ്ഷനില്‍ നിന്നും ശരിയുത്തരം രേഖപ്പെടുത്താം. ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ അടുത്തറിയാന്‍ സഹായിക്കുന്ന ചോദ്യങ്ങളാണ് ക്വിസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.