കല്പറ്റ: ജല ജീവന് മിഷന് രണ്ടാംഘട്ടത്തിെൻറ ഭാഗമായി കല്പറ്റ മണ്ഡലത്തില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
വിവിധ പഞ്ചായത്തുകളിലായി 231.97 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. യോഗത്തില്‍ കോഴിക്കോട് പ്രോജക്ട് ഡിവിഷന് തയറാക്കിയ ഡി.ഇ.ആര് കോഴിക്കോട് എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.സി. ബിജു അവതരിപ്പിച്ചു. വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിൽ സമഗ്ര കുടിവെള്ള പദ്ധതിക്കായി 109.60 കോടിയുടെ ഡി.പി.ഇ.ആര് തയാറായതായി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
ഈ പഞ്ചായത്തുകളിലെ 11,103 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷന് നല്കാന് കഴിയും. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകള്‍ക്കായുള്ള 74.83 കോടിയുടെ ഡി.ഇ.ആര് തയാറായിട്ടുണ്ട്. ഇതിലൂടെ മൂന്ന് പഞ്ചായത്തുകളില്‍ 17,968 വീടുകള്‍ക്ക് എഫ്.എച്ച്.ടി.സി നല്കാന് കഴിയും. സുല്‍ത്താന്‍ബത്തേരി പി.എച്ച് ഡിവിഷന് രണ്ട് പഞ്ചായത്തുകള്‍ക്കുള്ള ഡി.ഇ.ആര് തയാറാക്കി.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5640 വീടുകള്‍ക്ക് കണക്ഷന് നല്‍കുന്നതിന് 42.50 കോ ടിയുടെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ 5132 വീടുകള്‍ക്ക് കണക്ഷന് നല്‍കുന്നതിന് 50.40 കോടിയുടെ ഡി.ഇ.ആര് തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.