കൽപറ്റ: വയനാട്ടിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് മലബാറിലെ ഏറ്റവും വലിയ മ്യൂസിയമായി പ്രവർത്തനം ആരംഭിച്ച കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ പേര് നൽകി. വയനാടിന്റെ ജൈവ സാംസ്കാരിക പെരുമ വിളിച്ചോതുന്ന മ്യൂസിയത്തിന്റെ വിവരശേഖരണത്തിനായി നടത്തിയ ഗവേഷണങ്ങൾക്കിടയിൽ ചൂരൽമലയിലെ അരുവികളിൽ നിന്ന് ലഭിച്ച ജലസസ്യം പുതിയ ഇനമാണെന്ന് കണ്ടെത്തുകയും ശാസ്ത്രവിവരണമായി പ്രസിദ്ധീകരിക്കുകയും ‘ലാജേനാന്ദ്ര കുങ്കിച്ചിറ മ്യൂസിയാമെൻസിസ്’ എന്ന് പേര് നൽകുകയും ചെയ്തു. ഈ വിഭാഗത്തിലെ മറ്റ് സസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ പൂങ്കുലക്കും പൂങ്കുലയുടെ പുറംപാളിക്കും 'വാല്'ഇല്ല.
ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യു, കൽപറ്റ സ്വാമിനാഥൻ റിസർച ഫൗണ്ടേഷനിലെ ടെക്നിക്കൽ ഓഫിസർ സലിം പിച്ചൻ, ഹരിപ്പാട് സ്വദേശി കൽപനമോൾ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ലോകചരിത്രത്തിൽ ആദ്യമായാണ് ഒരു മ്യൂസിയത്തിന്റെ പേരിൽ ഒരു സസ്യം അറിയപ്പെടുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മ്യൂസിയം ഉദ്ഘാടന ദിവസം ഈ സസ്യത്തിന്റെ തൈകൾ മ്യൂസിയത്തിനുള്ളിൽ നടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.