അമിത വേഗത: ലക്കിടി-കൽപറ്റ ദേശീയപാതയിൽ ഭീതിവിതച്ച് അപകടങ്ങൾ

ക​ൽ​പ​റ്റ: ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത 766ല്‍ ​അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. ല​ക്കി​ടി മു​ത​ൽ ക​ൽ​പ​റ്റ വ​രെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ പൊ​ലി​ഞ്ഞ​ത് നി​ര​വ​ധി ജീ​വ​ൻ.

ദേ​ശീ​യപാ​ത​യി​ൽ ക​ട​ന്നുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ത്ത​തും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ചു​രം ക​യ​റു​ന്ന സ​ഞ്ചാ​രി​ക​ൾ റോ​ഡി​ൽ തി​ങ്ങി നി​റ​യു​മ്പോ​ൾ പാ​ർ​ക്കി​ങ് അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ ചേ​ലോ​ട്, പ​ഴ​യ വൈ​ത്തി​രി, ല​ക്കി​ടി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പൊ​ലീ​സ് എ​ന്നി​വ​യു​ടെ സേ​വ​നം ഉ​ണ്ട​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല.

വ​ള​വും തി​രി​വും ഏ​റെ നി​റ​ഞ്ഞ റൂ​ട്ടി​ൽ ല​ക്കി​ടി, വൈ​ത്തി​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തി​ല്‍ ഏ​റെ​യും. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.

ഇ​തി​നുപു​റ​മെ അ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ റി​ഫ്ല​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ പാ​ർ​ക്കി​ങ് ഏ​രി​യ നി​ശ്ച​യി​ക്കാ​ത്ത​തും വി​ന​യാ​കു​ന്നു. ചെ​റി​യ മ​ഴ വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി​മ​റി​യു​വാ​ന്‍ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​റൂ​ട്ടി​ൽ കി​ൻ​ഫ്ര പാ​ർ​ക്കി​ന് സ​മീ​പം ബ​സ് മ​റി​ഞ്ഞു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ക്കുപു​റ​മെ ദി​വ​സ​ങ്ങ​ൾ വ്യ​ത്യാ​സ​ത്തി​ൽ ചേ​ലോ​ട് പ​മ്പി​ന് സ​മീ​പം കു​ടും​ബം സ​ഞ്ച​രി​ച്ച ജീ​പ്പ് മ​റി​ഞ്ഞ​തും പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തും ദു​ര​ന്ത​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ്.

Tags:    
News Summary - Accidents on Lakkidi-Kalpetta highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.