മുസ്​ലിം ലീഗിൽ ചേർന്ന എൽ.ജെ.ഡി നേതാവും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സനുമായ അനില തോമസിന് ജില്ല പ്രസിഡൻറ്​ പി.പി.എ കരീം

മെംബർഷിപ്​ നൽകുന്നു

അനില തോമസ് എൽ.ജെ.ഡി വിട്ടു; മുസ്​ലിം ലീഗിൽ

കൽപറ്റ: എൽ.ജെ.ഡി ജില്ല കമ്മിറ്റി മെംബറും, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സനുമായ അനില തോമസ് പാർട്ടി വിട്ട്​ മുസ്​ലിം ലീഗിൽ ചേർന്നു. ലീഗ് ജില്ല പ്രസിഡൻറ്​ പി.പി.എ കരീം മെംബർഷിപ് നൽകി. ജില്ല ജന. സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.

എൽ.ജെ.ഡി ജില്ല കമ്മിറ്റി മെംബറായിരുന്ന അനില മേപ്പാടി, മൂ​ൈപ്പനാട്​ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഡിവിഷനെയാണ്​ ജില്ല പഞ്ചായത്തിൽ പ്രതിനിധാനം ചെയ്യുന്നത്​.

യു.ഡി.എഫ്​ സ്​ഥാനാർഥിയായാണ്​ മത്സരിച്ച്​ ജയിച്ചതെന്നും ഇൗ രാഷ്​ട്രീയ സംവിധാനത്തിൽ തുടരാനാണ്​ ആഗ്രഹിക്കുന്നതെന്നും അനില തോമസ്​ പിന്നീട്​ 'മാധ്യമ'ത്തോട്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.