കൽപറ്റ: വൈത്തിരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന ‘എൻ ഊര്’ ടൂറിസം പ്രമോഷൻ പദ്ധതിയിലെ നിയമനങ്ങളിൽ തദ്ദേശീയരും അതിപിന്നാക്കം നിൽക്കുന്നവരുമായ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, വേട്ടക്കുറുമൻ വിഭാഗങ്ങളോട് അവഗണനയും വിവേചനവും തുടരുകയാണെന്ന് കെ.എ.പി.യു.പി.ഡബ്ല്യു.എസ് വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ തസ്തികയിലെ നിയമനത്തിലും യോഗ്യതയുണ്ടായിട്ടും ജില്ലയിലെ പിന്നാക്കക്കാരെ തഴഞ്ഞ് ഇതര ജില്ലകളിൽനിന്നുള്ളവരെയാണ് പരിഗണിച്ചത്. ആദിവാസി പുനരധിവാസത്തിന് കേന്ദ്രസർക്കാർ കൈമാറിയ 19,000 ഏക്കർ വരുന്ന നിക്ഷിപ്ത വനഭൂമിയിലാണ് ‘എൻ ഊര്’ സ്ഥാപിച്ചത്. ‘എൻ ഊര്’ ഭരണസമിതി ചാരിറ്റബ്ൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. കമ്മിറ്റി അംഗങ്ങളിൽ 22ഓളം പേർ അതിപിന്നാക്കം നിൽക്കുന്ന ഗോത്രവർഗ വിഭാഗങ്ങളാണ്.
എന്നാൽ, ജീവനക്കാരിൽ ഏഴുപേരും ആദിവാസികളിൽ താരതമ്യേന വളർച്ച നേടിയ കുറിച്യ, കുറുമ വിഭാഗക്കാരാണ്. സി.ഇ.ഒ തസ്തികയിൽ 2011 മുതൽ 2023 ഏപ്രിൽ 14 വരെ ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു. സബ് കലക്ടറും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സി.എം.ഡി എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളും ഉൾക്കൊള്ളുന്ന ഇന്റർവ്യൂ ബോർഡാണ് സി.ഇ.ഒ നിയമനത്തിന് പാനൽ തയാറാക്കിയത്. എം.ബി.എ യോഗ്യതയുള്ള നാലു പേരിൽ രണ്ടുപേർ വയനാട്ടിൽ നിന്നുള്ള അതിപിന്നാക്കം നിൽക്കുന്ന ഗോത്രവർഗ വിഭാഗത്തിൽപെട്ടവരാണ്. രണ്ടുപേർ ജില്ലക്ക് പുറത്തുള്ളവരും.
യോഗ്യതയും ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടും ജില്ലക്ക് പുറത്തുനിന്നുള്ള വ്യക്തിക്ക് നിയമനം നൽകാനുള്ള പാനലാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. സി.എം.ഡി പുറത്തുവിട്ട എൻ ഊര് സി.ഇ.ഒ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുക, ആദിവാസി സാമുദായിക മേധാവിത്വം അവസാനിപ്പിക്കുക, നിയമനങ്ങളിലും പുനരധിവാസ പദ്ധതികളിലും വികസന പരിപാടികളിലും അതിപിന്നാക്കം നിൽക്കുന്ന ഗോത്രവർഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടി ഉണ്ടാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കാട്ടുനായ്ക്ക-അടിയൻ-പണിയൻ- ഊരാളി- വേട്ടക്കുറുമൻ വെൽഫെയർ സൊസൈറ്റി നേതൃത്വത്തിൽ എൻ ഊരിൽ ശനിയാഴ്ച രാവിലെ പത്തിന് ഉപവാസം നടത്തുമെന്ന് പ്രസിഡന്റ് അശോക് കുമാർ മുത്തങ്ങ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുരേഷ് മുണ്ടക്കൊല്ലി, അനിൽ മുത്തങ്ങ എന്നിവർ വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.