കൽപറ്റ: തെരഞ്ഞെടുപ്പ് വന്നാലും ഇെല്ലങ്കിലും ബി. രാധാകൃഷ്ണ പിള്ളയെന്ന രാഷ്ട്രീയക്കാരൻ സജീവമാണ്. അറിയാത്തവർ വിരളം. സദസ്സുണ്ടായാൽ അവിടെ പിള്ളയുണ്ടാകും. തുടക്കം സോഷ്യലിസ്റ്റാണ്. പാർട്ടികളുടെ പേരു മാറിയാലും സോഷ്യലിസം വിട്ട് രാഷ്ട്രീയമില്ല. 2000ത്തിൽ ഒരു തവണ ജില്ല പഞ്ചായത്ത് വൈത്തിരി ഡിവിഷനിൽ നിന്ന് ദേശീയ ജനാധിപത്യ സഖ്യത്തിെൻറ സ്വതന്ത്ര സ്ഥാനാർഥിയായി 'വിമാനം' ചിഹ്നത്തിൽ മത്സരിച്ചു. ഫലം തോൽവി.
1969 -70 കാലത്ത് സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി.സി. അഹ്മദ് ഹാജി സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകി. ബത്തേരി മണ്ഡലം പാർട്ടി ഓഫിസ് സെക്രട്ടറിയായിരുന്നു. പിന്നെ വിശ്രമിച്ചിട്ടില്ല.
സോഷ്യലിസ്റ്റ് നേതാക്കളായ കെ.കെ. അബു, എം.പി. വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, കെ. ചന്ദ്രശേഖരൻ, എ. നീലലോഹിതദാസ് നാടാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. 1975ൽ അടിയന്തരാവസ്ഥയിൽ ഒളിവിൽ പോയി. ബോംബെയിൽ നെല്ലിക്ക മൊയ്തീൻ ഹാജിയുടെ സഹായം കിട്ടിയത് പിള്ള ഓർക്കുന്നു. പി.സി. അഹ്മ്ദ് ഹാജി പിന്നീട് മുസ്ലിം ലീഗിെൻറ നേതാവായി.
അടിയന്തരാവസ്ഥക്കുശേഷം ജനത പാർട്ടിയിൽ സജീവമായി. പിന്നിട് ലോക്ദൾ ജില്ല പ്രസിഡൻറ്, ജനതാദൾ ജനറൽ സെക്രട്ടറി, കേരള ജനതാദൾ ജില്ല പ്രസിഡൻറ്, നാഷനൽ ലേബർ ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ യു, ലോക് ശക്തി, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ ലെഫ്റ്റ്, ജനതാദൾ എസ് ഇങ്ങനെ പോവുകയാണ് രാഷ്ട്രീയ ജീവിതം. ഇപ്പോൾ ജനതാദൾ സംസ്ഥാന നിർവാഹക കമ്മിറ്റിയംഗം. കർഷക തൊഴിലാളി സംഘടനയടക്കം പിള്ളക്ക് പ്രവർത്തിക്കാൻ വേറെയും വേദികളുണ്ട്.
'മത്സരിക്കാൻ പലവട്ടം അവസരം കിട്ടിയിട്ടുണ്ട്. മത്സരിച്ചില്ല അത്രമാത്രം. സോഷ്യലിസ്റ്റ് ചേരിവിട്ട് എവിടെയും പോയിട്ടില്ല' -72കാരനായ പിള്ള പറയുന്നു. 1995ൽ ഗാട്ട് കരാറിൽ പ്രതിഷേധിച്ച് നിയമലംഘന സമരം. എം.പി. വീരേന്ദ്രകുമാർ അടക്കം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റ കോടതി കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്തു. രാധാഷൃഷ്ണ പിള്ളയും നാലുദിവസം വീരനൊപ്പം ജയിലിൽ കിടന്നു.
കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണ പിള്ള ജയിലിൽ കിടക്കുേമ്പാൾ അദ്ദേഹത്തെ ബി. രാധാകൃഷ്ണ പിള്ള വയനാട്ടിൽനിന്ന് േഫാണിൽ വിളിച്ചത് പൊലീസ് കേസായി. പിള്ളയുടെ നാടും കൊട്ടാരക്കരയാണ്. അതാണ് ബന്ധം.
ദീർഘകാലമായി കമീഷൻ ചെയ്യാൻ മുടങ്ങിയ കാരാപ്പുഴ ജനസേചന പദ്ധതി കമീഷൻ ചെയ്യാൻ ഹൈേകാടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയ പിള്ള അനുകൂല വിധി നേടി. ഇപ്പോൾ ഏഴ് പഞ്ചായത്തുകളിൽ കാരാപ്പുഴ പദ്ധതിയിൽനിന്ന് വെള്ളം എത്തുന്നുണ്ട്. കുറെ കാലമായി വയനാട്ടിൽ പടിഞ്ഞാറത്തറ 13ാം മൈലിലാണ് താമസം. ഭാര്യ: സാവിത്രി. മക്കൾ: രാധിക, ശാരിക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.