കൽപറ്റ: കുഷ്ഠരോഗ നിർമാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണയം നടത്തുന്നതിന് ജില്ലയില്‍ ബാലമിത്ര 2.0 കാമ്പയിന് നടത്തുന്നു. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് കാമ്പയിന് നടക്കുക. രോഗം തുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സ നല്കി അംഗവൈകല്യവും രോഗപ്പകര്‍ച്ചയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. അംഗൻവാടി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ മുഴുവന്‍ അംഗൻവാടി വര്‍ക്കര്‍മാര്‍ക്കും സ്കൂളില്‍നിന്ന് നിയമിച്ച നോഡല്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗത്തെക്കുറിച്ചും ബാലമിത്ര പരിപാടിയെക്കുറിച്ചുമുളള ബോധവത്കരണ പരിശീലന ക്ലാസുകള്‍ നല്‍കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലതല ഏകോപന സമിതി യോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ജില്ല ലെപ്രസി ഓഫിസര്‍ ഡോ. സാവന്‍ സാറ മാത്യു എന്നിവര്‍ പങ്കെടുത്തു.
വായുവിലൂടെ രോഗസംക്രമണം നടക്കുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠം. ചികിത്സക്ക് വിധേയമാക്കാത്ത രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കള്‍ വഴിയാണ് രോഗം പകരുന്നത്. ചര്‍മത്തില്‍ ഉണ്ടാകുന്ന നിറം മങ്ങിയതോ, ചുവന്നുതടിച്ചതോ സ്പര്‍ശനശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.