കൽപറ്റ: ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ നടന്ന കോമ്പിങ് ഓപറേഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ 123 പേർ അറസ്റ്റിലായി. വിവിധ സ്റ്റേഷനുകളിൽ കേസുകളിലുൾപ്പെട്ട് ദീർഘകാലമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന 13 പേരെയും കേസുകളിൽപെട്ട് കോടതിയിൽ നിന്ന് വാറൻഡ് പുറപ്പെടുവിച്ച 52 പേരെയും വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ അറസ്റ്റ് ചെയ്യാനുള്ള 58 പേരയുമാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമായി 34 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 79 കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 55 കേസുകളും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിതിന് 24 കേസുകളും പണംവെച്ച് ശീട്ട് കളിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് തുടങ്ങിയ പരിശോധന നടപടിയിൽ ജില്ലയിൽ 5661 ഓളം വാഹനങ്ങൾ പരിശോധിച്ച് വിവിധ കുറ്റകൃത്യങ്ങൾക്ക് പിഴയീടാക്കി.
ജില്ലയിലെ സ്റ്റേഷൻ പരിധികളിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിലേർപ്പെടുന്ന 364 പേരെ ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ചു. വരും ദിവസങ്ങളിലും ഇത്തരം കോമ്പിങ് ഓപറേഷനുകൾ നടത്തുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.