കല്പറ്റ: കല്പറ്റ സർവിസ് സഹകരണ ബാങ്ക് സഞ്ചാരികള്‍ക്കായി നഗരപരിധിയിലെ മണിയങ്കോടില്‍ ഡോര്‍മിറ്ററി, ഫാമിലി റൂം സൗകര്യം ഒരുക്കുന്നു. ബാങ്കിന്റെ അധീനതയില്‍ മണിയങ്കോടുള്ള കെട്ടിടത്തില്‍ ഒരേ സമയം 50 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയും നാല് ഫാമിലി റൂമുകളുമാണ് സജ്ജമാക്കുക. കോഓപറേറ്റിവ് ലോഡ്ജര്‍ എന്നു പേരിട്ട പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച ഉച്ച മൂന്നിന് ബാങ്കിന്റെ 102ാം വാര്‍ഷികാഘോഷത്തില്‍ സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് സി.കെ. ശശീന്ദ്രന് നിര്‍വഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡോര്‍മിറ്ററിയും ഫാമിലി റൂമുകളും കുറഞ്ഞ നിരക്കില്‍ അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കും. വാര്‍ഷികാഘോഷത്തില്‍ കോഓപറേറ്റിവ് റെന്റല്‍സ്, കോഓപറേറ്റിവ് ചിപ്സ്, ഏയ് ഓട്ടോ, വിദ്യാനിധി എന്നീ പദ്ധതികള്‍ക്കും തുടക്കമിടും. കാര്‍ഷിക ഉപകരണങ്ങളും പണിയായുധങ്ങളും വാടകക്കു നല്‍കുന്നതാണ് കോഓപറേറ്റിവ് റെന്റല്‍സ്. റെന്റല്‍സ്, ചിപ്സ് പദ്ധതികളുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.