കൽപറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച 'ഓപറേഷൻ കാവല്‍' പദ്ധതിയുടെ ഭാഗമായി യുവാവിനെതിരെ 'കാപ്പ' ചുമത്തി ജയിലിലടച്ചു. പൊഴുതന പെരുങ്കോട സ്വദേശി കാരാട്ട് വീട്ടില്‍ ജംഷീര്‍ അലിയെയാണ്(38) കാപ്പ ചുമത്തി ജയിലിലടച്ചത്.
വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പറ്റ, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂന്നൂര്‍, ഷോളൂര്‍മറ്റം സ്റ്റേഷനുകളിൽ കൊലപാതകം, ലഹരിമരുന്ന് വില്‍പന, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും എക്സൈസ് കേസുകളിലും പ്രതിയാണ് ഇയാൾ.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടർ എ. ഗീതയാണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.