കൽപറ്റ: വന്യമൃഗങ്ങളുടെ സഞ്ചാരപാത നിരീക്ഷിക്കാൻ കൂടുതൽ സൗകര്യവുമായി വനം വകുപ്പിന് ഡ്രോണുകള്‍. ജില്ലഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈഫൈ 2023 (വയനാട് ഇനീഷ്യേറ്റിവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി മണപ്പുറം ഏജന്‍സിയുടെ സി.എസ്.ആര് ഫണ്ട് വിനിയോഗിച്ചാണ് രണ്ട് ഡ്രോണുകള്‍ വനം വകുപ്പിന് കൈമാറിയത്. 3,28,040 രൂപ ചെലവഴിച്ച് വാങ്ങിയ ഡ്രോണുകൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ ഡോ. രേണു രാജ്, മണപ്പുറം ഏജന്‍സി സി.ഇ.ഒ ജോർജ് ഡി. ദാസ് എന്നിവര്‍ വനം വകുപ്പിന് കൈമാറി. ഡ്രോണ്‍ ഉപയോഗിച്ച് ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിരീക്ഷിക്കാനും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍ക്കാനും സാധിക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. എ.ഡി.എം കെ. ദേവകി, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഗൗതംരാജ്, ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി, ജില്ല പ്ലാനിങ് ഓഫിസര്‍ ഇന്‍-ചാർജ് പി.ആര്. രത്നേഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമന്, ഫിനാന്‍സ് ഓഫിസര്‍ സാബു, മണപ്പുറം ഫൗണ്ടേഷന് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് ജില്ല പ്ലാനിങ് ഓഫിസര്‍ സി.പി. സുധീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.