കല്പറ്റ: മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ ദേഹത്തടിച്ച് അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുണ്ട നീലിയാടന് ആഷിഫിനെയാണ് (26) അഗ്നി-രക്ഷാസേന സുരക്ഷിതമായി നിലത്തിറക്കിയത്. കിന്‍ഫ്ര പാര്‍ക്കിനു സമീപം പുത്രൻ ചോല കല്യാണി വളവിലാണ് മരത്തില്‍ 50 അടിയോളം ഉയരത്തില്‍ ആഷിഫ് കുടുങ്ങിയത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് സ്റ്റേഷന് ഓഫിസര്‍ പി.കെ. ബഷീറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ലാഡര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. ലാഡര്‍ എത്തുന്നതിലും 20 അടിയോളം ഉയരത്തിലാണ് ആഷിഫ് ഉണ്ടായിരുന്നത്. സേനാംഗങ്ങളായ എം. ജിതിൻ കുമാര്‍, ബേസില്‍ ജോസ് എന്നിവര്‍ റോപ്പ് റെസ്ക്യൂ കിറ്റിന്റെ സഹായത്തോടെ മരത്തില്‍ കയറിയാണ് യുവാവിനെ സാഹസികമായി താഴെ ഇറക്കിയത്. പള്‍സ് വളരെ കുറവായതിനാല്‍ ആഷിഫിനെ സേനയുടെ വാഹനത്തില്‍ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.