കല്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്പറ്റ ബൈപാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഫ്ലവര്‍ ഷോക്ക് തുടക്കമായി. വൈവിധ്യമാര്‍ന്ന ആയിരത്തോളം പൂക്കളുടെ നിറകാഴ്ചയാണ് പ്രധാന ആകർഷണം. വിവിധതരം ലില്ലിയം, എട്ടോളം വ്യത്യസ്തമാര്‍ന്ന നിറത്തിലുള്ള പോയന്‍സിറ്റിയ, നൂറിലധികം നിറങ്ങളിലുള്ള ബോഗണ്‍വില്ല, 30തോളം വ്യത്യസ്ത ജമന്തി, ഡാലിയ, ആന്തൂറിയം, റോസ, ബോള്‍സം, മെലസ്റ്റോമ തുടങ്ങിയ ഇനം പൂക്കളാല്‍ സമ്പന്നമാണ്. ജില്ലയിലെ നഴ്സറിയില്‍ നിന്നും പുണെ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത പൂക്കളാണ് അധികവും. നഗരവീഥിയിലൂടെയുള്ള കുതിരവണ്ടി യാത്ര, ഹെലികോപ്റ്റര്‍ യാത്ര എന്നിവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഫുഡ് കോര്‍ട്ടുകളും, വിവിധ സ്റ്റാളുകളും സജ്ജമായി കഴിഞ്ഞു. വെള്ളയാഴ്ച വൈകീട്ട് ഏഴിന് ഖൽബാണ് ഫാത്തിമ ഫെയിം താജുദ്ദീൻ വടകര നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.