മു​ട്ടി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ജ​ല​ബ​ജ​റ്റ് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​സീ​മ മ​ങ്ങാ​ട​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഹരിതകേരളം: ആദ്യ ജലബജറ്റുമായി മുട്ടില്‍

ക​ൽ​പ​റ്റ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ന​വ​കേ​ര​ളം ക​ര്‍മ​പ​ദ്ധ​തി​യി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ​ത്. 2020 തു​ട​ക്ക​ത്തി​ലാ​ണ് മു​ട്ടി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള​ള വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്ത് ജ​ല​ബ​ജ​റ്റ് ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍മാ​രാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും മ​റ്റ് ഫീ​ല്‍ഡ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ല ല​ഭ്യ​ത​യും ജ​ല വി​നി​യോ​ഗ​വും സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

ശേ​ഖ​രി​ക്ക​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ജ​ല വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ന്റെ അ​പ​ഗ്ര​ഥ​ന​വും വി​ശ​ക​ല​ന​വും ന​ട​ത്തി​യാ​ണ് ജ​ല​ബ​ജ​റ്റി​ന് രൂ​പം ന​ല്‍കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ട്ടി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​സീ​മ മ​ങ്ങാ​ട​ന് ജ​ല​ബ​ജ​റ്റ് രേ​ഖ കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

എ​ന്താ​ണ് ജ​ല​ബ​ജ​റ്റ്?

ജ​ല​ത്തി​ന്റെ ല​ഭ്യ​ത​യും വി​നി​യോ​ഗ​വും വി​ല​യി​രു​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശാ​സ്ത്രീ​യ ഉ​പാ​ധി​യാ​ണ് ജ​ല​ബ​ജ​റ്റ്. ഒ​രു പ്ര​ദേ​ശ​ത്തി​ന്റെ ജ​ല സ്രോ​ത​സ്സുകളുടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് സു​സ്ഥി​ര​മാ​യ ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​ണി​ത്. ജ​ലല​ഭ്യ​ത ഉ​പ​യോ​ഗം എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ജ​ല​ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. 

Tags:    
News Summary - haritha kerala- first water budget in muttil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.