കൽപറ്റ: പൂതാടി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ചീയമ്പം പള്ളിപ്പടിയിലെ വിധവയായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. മംഗലത്ത് സൈനബ (55)യാണ് ആമവാതം പിടിപെട്ട് കാലിെൻറ എല്ലുകൾ വളഞ്ഞ് നടക്കാൻപോലുമാവാതെ ബുദ്ധിമുട്ടുന്നത്.
13 വർഷം മുമ്പ് ഭർത്താവ് മരിച്ച ശേഷം ഇവർ ഒറ്റക്കാണ് താമസം. പഞ്ചായത്ത് നൽകിയ വീട്ടിലാണ് താമസം. മക്കളോ ബന്ധുക്കളോ ഇല്ല. അസുഖം മൂർച്ഛിച്ചതോടെ പരസഹായം കൂടാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിലാണെന്ന് ചികിത്സ സഹായനിധി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അടിയന്തര ശസ്ത്രക്രിയ ചെയ്ത് ഇരുകാലിെൻറയും മുട്ടുമാറ്റിവെച്ചാൽ ഇവരുടെ വൈഷമ്യങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളം ചെലവു വരും. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സ സഹായനിധി രൂപവത്കരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഗ്രാമ പഞ്ചായത്ത് മെംബർ എം.വി. രാജൻ ചെയർമാനും വി.എ. നാസർ കൺവീനറുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.
കേരള ഗ്രാമീൺ ബാങ്ക് ഇരുളം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40246100200939. IFSC കോഡ് KLGB0040246. 9961230229 നമ്പറിൽ ഗൂഗ്ൾ പേ വഴിയും സഹായം നൽകാം. ഫോൺ: 8848067733, 8111918148. എം.വി. രാജൻ, വി.എ. നാസർ, േബ്ലാക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയം, ഗ്രാമപഞ്ചായത്തംഗം ഷിജി ഷിബു, കെ.യു. മാനു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.