കൽപറ്റ ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ക്കണം -മന്ത്രി റിയാസ്

കൽപറ്റ-വാരാമ്പറ്റ, ബീനാച്ചി-പനമരം റോഡുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണം •ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീർത്തില്ലെങ്കിൽ കരാറുകാരൻ കരിമ്പട്ടികയില്‍

കൽപറ്റ: ജില്ലയിലെ സുപ്രധാന റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ഇഴയുന്നതിനെ തുടർന്ന് ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടൽ.

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് വ

കുപ്പുമായി ബന്ധപ്പെട്ട ജില്ല അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ മന്ത്രി കര്‍ശന നിർദേശം നൽകി. വിവിധ കാരണങ്ങളാല്‍ പ്രവൃത്തികളില്‍ പുരോഗതിയില്ലാത്ത ബീനാച്ചി-പനമരം റോഡ്, കൽപറ്റ ബൈപാസ്, മേപ്പാടി-ചൂരല്‍മല റോഡ്, കൽപറ്റ-വാരാമ്പറ്റ റോഡ്, എസ്.എച്ച്-പത്താംമൈല്‍ റോഡ് എന്നിവയുടെ കാര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ജില്ല ആസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ കൽപറ്റ ബൈപാസ് നവീകരണം ആറുമാസത്തിനകം പൂര്‍ത്തീകരിക്കാനും ഇല്ലെങ്കില്‍ പ്രവൃത്തി റദ്ദാക്കി കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനും മന്ത്രി നിർദേശം നല്‍കി. പൊട്ടിപ്പൊളിഞ്ഞ ബൈപാസ് രണ്ടാഴ്ചക്കകം ഗതാഗത യോഗ്യമാക്കണം. ഇല്ലെങ്കില്‍ ഡി.എം ആക്ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കും. കൽപറ്റ-വാരാമ്പറ്റ റോഡ് ജൂലൈ 30നകവും പനമരം-ബീനാച്ചി റോഡ് രണ്ടുമാസത്തിനകവും പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉള്‍പ്പെടെ കരാറുകാര്‍ക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും.

ചർച്ചയായി വയനാട് തുരങ്കപാത

വയനാട് തുരങ്കപാത, കാട്ടിക്കുളം-പനവല്ലി റോഡ്, മാനന്തവാടി-പേരിയ റോഡ്, വൈത്തിരി-തരുവണ റോഡ്, കമ്പളക്കാട്-കൈനാട്ടി റോഡിന്റെ റീടെയ്ന്‍ വാള്‍ നിർമാണം, അപ്രോച്ച് റോഡില്ലാതെ ഏഴുവര്‍ഷത്തോളമായി കിടക്കുന്ന മുട്ടില്‍ 14ാം വാര്‍ഡിലെ മടക്കത്തി പാലം, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള കാരാപ്പുഴ റോഡ്, കാക്കവയല്‍-കൊളവയല്‍-കേണിച്ചിറ-പുൽപള്ളി റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍, ജോയന്റ് സെക്രട്ടറി ശീറാം സാംബശിവറാവു, ഡി.ഐ.സി.സി സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ എസ്. സുഹാസ്, ജില്ല കലക്ടര്‍ എ. ഗീത, സബ്കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു, പി.ഡബ്ല്യു.ഡിയുടെ ഒമ്പത് ചീഫ് എൻജിനീയര്‍മാര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ പി. ഗോകുല്‍ദാസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം -വയനാട് വികസന സമിതി

കൽപറ്റ: കൽപറ്റയിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് അടിയന്തര നടപടിയായി ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും അതിനാൽ കടുത്ത നടപടികളിലേക്ക് പോവുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രഖ്യാപനം വയനാട് വികസനസമിതി സ്വാഗതം ചെയ്തു.

കല്‍പറ്റ ബൈപാസ് രണ്ടാഴ്ചക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും വയനാട് ഡി.ഐ.സി.സി യോഗത്തില്‍ തീരുമാനിച്ചതായാണ് മന്ത്രി അറിയിച്ചത്. നിത്യേനെ ജില്ല ആസ്ഥാനമായ കൽപറ്റയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.

ഈ തീരുമാനത്തോടുകൂടി പ്രയാസത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും തീരുമാനം സ്വാഗതാർഹമാണെന്നും വയനാട് വികസനസമിതി ജന. സെക്രട്ടറി പി.പി. ഷൈജൽ പറഞ്ഞു.

മേ​പ്പാ​ടി-​ചൂ​ര​ല്‍മ​ല റോ​ഡ്: ഈ​മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം

മേ​പ്പാ​ടി-​ചൂ​ര​ല്‍മ​ല റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന് ഹാ​രി​സ​ണ്‍ മ​ല​യാ​ളം ലി​മി​റ്റ​ഡി​ന്റെ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് റ​വ​ന്യൂ-​പൊ​തു​മ​രാ​മ​ത്ത്-​വ​നം മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ച്ച്.​എം.​എ​ല്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഈ​മാ​സം ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. പ്ര​വൃ​ത്തി നീ​ളു​ന്ന എ​സ്.​എ​ച്ച്-​പ​ത്താം​മൈ​ല്‍ റോ​ഡി​ന്റെ ബാ​ക്കി വ​ര്‍ക്ക് തീ​ര്‍ക്കു​ന്ന​തി​ന് ജൂ​ണ്‍ 15ന​കം ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്കി പ്ര​വൃ​ത്തി പു​നഃ​ക്ര​മീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ജി​ല്ല​യി​ലെ പ്ര​ധാ​ന മ​രാ​മ​ത്ത് പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട മാ​ന​ന്ത​വാ​ടി - കൈ​ത​ക്ക​ല്‍ റോ​ഡ് പ്ര​വൃ​ത്തി​യും ചെ​ക്കൊ​ടി​യൂ​ര്‍ റോ​ഡി​ന്റെ അ​പ്രോ​ച്ച് റോ​ഡ് ജോ​ലി​യും പൂ​ര്‍ത്തി​യാ​യ​തി​ല്‍ മ​ന്ത്രി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ല്‍.​എ ടി. ​സി​ദ്ദീ​ഖാ​ണ് ത​ന്റെ മ​ണ്ഡ​ല​ത്തി​ല്‍ അ​ന​ന്ത​മാ​യി നീ​ളു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യ​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​ക്കു​വേ​ണ്ടി ടി. ​സി​ദ്ദീ​ഖ് ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ വി​ഷ​യ​ങ്ങ​ളും മ​ന്ത്രി​ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

തൃക്കാക്കരയിലെ പരാജയം വിലയിരുത്തും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ക​ൽ​പ​റ്റ: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യം പാ​ർ​ട്ടി ത​ല​ത്തി​ലും മു​ന്ന​ണി ത​ല​ത്തി​ലും വി​ല​യി​രു​ത്തു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് എ​ൽ.​ഡി.​എ​ഫി​ന് വോ​ട്ടു കൂ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന​നു​സ​രി​ച്ചു​ള്ള വോ​ട്ട് വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ൽ​പ​റ്റ​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും യു.​ഡി.​എ​ഫി​നൊ​പ്പം​നി​ന്ന മ​ണ്ഡ​ല​മാ​ണ് തൃ​ക്കാ​ക്ക​ര. അ​ങ്ങ​നെ​യു​ള്ളൊ​രു മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് എ​ൽ.​ഡി.​എ​ഫ് ന​ട​ത്തി​യ​ത്. ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. വോ​ട്ടെ​ണ്ണു​ന്ന​തി​ന്റെ തൊ​ട്ടു​മു​മ്പു​വ​രെ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ഈ​സി വാ​ക്കോ​വ​റാ​ണെ​ന്ന് ആ​ർ​ക്കും പ​റ​യാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലേ​ക്ക് പോ​രാ​ട്ട​മെ​ത്തി. ഇ​തി​നേ​ക്കാ​ളേ​റെ വോ​ട്ടു​വ​ർ​ധ​ന ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്നു.

ജ​ന​വി​ധി എ​ൽ.​ഡി.​എ​ഫ് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​പാ​ട് പ​രാ​ജ​യ​ങ്ങ​ൾ മു​ന്ന​ണി മു​മ്പും നേ​രി​ട്ടി​ട്ടു​ണ്ട്. പ​രാ​ജ​യ​ത്തി​ൽ കി​ത​ക്കു​ന്ന​വ​ര​ല്ല, പ​രാ​ജ​യ​ങ്ങ​ളെ വി​ല​യി​രു​ത്തി കു​തി​ക്കു​ന്ന​വ​രാ​ണ് എ​ൽ.​ഡി.​എ​ഫ്. ഒ​രു​പാ​ടു ഘ​ട​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മു​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ൽ.​ഡി.​എ​ഫ് പ​രി​ശോ​ധി​ക്കും. സ്ഥാ​നാ​ർ​ഥി ന​ല്ല നി​ല​യി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ന​ല്ല ട്രെ​ൻ​ഡ് ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ് വി​രു​ദ്ധ വോ​ട്ടു​ക​ൾ​ക്ക് ഏ​കോ​പ​ന സ്വ​ഭാ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഫ​ലം തെ​ളി​യി​ക്കു​ന്ന​ത്.

'സി​ക്സ​റ​ടി​ച്ച് സെ​ഞ്ച്വ​റി തി​ക​ക്കും' എ​ന്ന ത​ന്റെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, അ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നാ​യി​രു​ന്നു റി​യാ​സി​ന്റെ മ​റു​പ​ടി. ത​ന്റെ മാ​ത്രം വി​ശ്വാ​സ​മാ​യി​രു​ന്നി​ല്ല അ​ത്. വോ​ട്ടെ​ടു​പ്പി​ന്റെ ത​ലേ​ന്നു​വ​രെ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണെ​ന്നാ​ണ്.

പോ​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ന​ല്ല സ​മീ​പ​ന​മാ​യി​രു​ന്നു. സ​ർ​ക്കാ​റി​നെ​തി​രാ​യ വി​കാ​രം എ​വി​ടെ​യു​മി​ല്ല. സ​ർ​ക്കാ​റി​​നോ​ട് വ​ലി​യ താ​ൽ​പ​ര്യ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ലെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Kalpetta bypass work to be completed within six months: Minister P. A. Mohammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.