കല്പറ്റ: നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണെന്ന ആരോപണം ശക്തിപ്പെടുന്നു. തുടര്‍ ഭരണത്തിന് എല്ലാ സാധ്യതകളും നിലനില്‍ക്കെ പരിചയസമ്പന്നരെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് പരാജയത്തിന് കാരണമെന്നാണ് പാര്‍ട്ടി അണികളില്‍ നല്ലൊരു ശതമാനം പേരും വിശ്വസിക്കുന്നത്.
പ്രചാരണത്തിലെ പിഴവുകളും പരാജയത്തിന് കാരണമായി. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള അഞ്ച് വാര്‍ഡുകളില്‍ തിരിച്ചടി നേരിട്ടത് അന്വേഷിക്കണമെന്ന ആവശ്യവും പാര്‍ട്ടി അണികളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.
തുടര്‍ഭരണം ഉറപ്പിച്ചാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയത്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വം പോലും ഇടപെട്ടു. തുടര്‍ന്ന് പരിചയസമ്പന്നരായ പലരെയും മാറ്റിനിര്‍ത്തി പുതുമുഖങ്ങളുമായാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷത്തും ഭരണത്തിലും നിര്‍ണായക ഇടപെടല്‍ നടത്തിയ വി. ഹാരിസിനെ മാറ്റിനിര്‍ത്തിയത് പാര്‍ട്ടി അണികളില്‍ നിരാശക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരുപരിധിവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെങ്കിലും തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കുന്നതില്‍ പല ഡിവിഷനുകളിലും പോരായ്മകള്‍ സംഭവിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍.
നഗരസഭ ചെയര്പേഴ്സൻ ആയിരുന്ന സനിത ജഗദീഷിെൻറ പരാജയവും പാര്‍ട്ടിക്ക് കനത്ത ആഘാതമായി. ഇതിന് പുറമെ ഡിവിഷന് അഞ്ചില്‍ എ. ബാബു 200 വോട്ടിന് പരാജയപ്പെട്ടതിന് പിന്നിലെ കാരണവും പാര്‍ട്ടിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല. ഡിവിഷന് നാല് നെടുങ്ങോട് ഡിവിഷന് 19, ഡിവിഷന് 22 എന്നിവിടങ്ങളിലെ പരാജയവും തിരിച്ചടിയായി.
സി.പി.എം സ്ഥാനാര്‍ഥികളെ ചിലര്‍ തോൽപിക്കാന് ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒന്നാം വാര്‍ഡില്‍നിന്നു വിജയിച്ച എം.ബി. ബാബു തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. വരുംദിവസങ്ങളില്‍ നഗരസഭയിലെ തോല്‍വി സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.