വയനാട്ടിലെ വന്യജീവി ആക്രമണം; കിസാൻ സഭ അനിശ്ചിതകാല സമരത്തിലേക്ക്

കൽപറ്റ: ജില്ലയിലെ കർഷകരടക്കമുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ പ്രക്ഷോഭമാരംഭിക്കാൻ അഖിലേന്ത്യ കിസാൻ സഭ നേതൃക്യാമ്പ് തീരുമാനിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.

സമരത്തിന്‍റെ ഭാഗമായി ജനുവരി 24ന് മാനന്തവാടിയിലും 25ന് ബത്തേരിയിലും 26ന് കൽപറ്റയിലും സൂചന സമരം സംഘടിപ്പിക്കും. ജില്ലയിലെ മൂന്നു താലൂക്കുകളിലും സമരപ്രഖ്യാപന കൺവെൻഷനുകളും നടക്കും. സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വനപാലകരുടെ ഓഫിസുകളുടെ മുന്നിൽ സമരം നടത്തും.

മൂന്നാംഘട്ടത്തിൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വാഹന പ്രചാരണ ജാഥ ജില്ലയിൽ ഫെബ്രുവരി 12, 13 തീയതികളിൽ സംഘടിപ്പിക്കും. ക്യാമ്പിൽ കിസാൻ സഭ ജില്ല പ്രസിഡൻറ് പി. എം. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രദീപൻ, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.കെ. രാജൻ, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, അസി. സെക്രട്ടറി സി. എസ്. സ്റ്റാലിൻ, കിസാൻ സഭ ജില്ല സെക്രട്ടറി അംബി ചിറയിൽ, മഹിള ഫെഡറേഷൻ ജില്ല സെക്രട്ടറി പ്രേമലത, അഡ്വ.കെ. ഗീവർഗീസ്, വി. യൂസഫ്, എം. ബാബു, ജോസഫ് മാത്യു, ജി. മുരളീധരൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kisan Sabha to start Indefinite Strike in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.