കൽപറ്റ: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ജില്ല പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അനന്ത പദ്മനാഭൻ, ബേസിൽ സാബു, അസ്ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ, യാസീൻ പഞ്ചാര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.