കൽപറ്റ: ഫാഷിസത്തിനെതിരെ ആര്.ജെ.ഡി.യും എല്‍.ജെ.ഡിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം കൽപറ്റയില് വാര്‍ത്തസമ്മേളനത്തില്‍ പഞ്ഞു.
സാമൂഹിക നീതിയും ഫാഷിസത്തിനെതിരായ പോരാട്ടവുമാണ് പ്രധാന അജണ്ട. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവാസ്ഥയാണുള്ളത്. ഭരണഘടന സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കളെ ടാര്‍ജറ്റ് ചെയ്യാന്‍ ദുരുപയോഗപ്പെടുത്തുന്നു.
അവര്‍ക്ക് ആര്.എസ്.എസിന്റേതായ അജണ്ടയുണ്ട്. രാജ്യത്തെ ഭരണഘടനക്ക് പകരം അവരുടെ ചിന്തകളാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരു പ്ലാറ്റ്ഫോമിലേക്ക് വരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഫാഷിസത്തിനെതിരെ ഒരുമിച്ചുനില്ക്കണം. 12ന് പട്നയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വളരെ പോസിറ്റിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ പ്രശ്നങ്ങളല്ല ബി.ജെ.പി ചര്‍ച്ച ചെയ്യുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ സംസാരിക്കുന്നില്ല. എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും മുസ്ലിം, ഹിന്ദു, പള്ളി, ക്ഷേത്രം, കശ്മീര്‍, പാകിസ്താന് എന്നിവയെക്കുറിച്ചൊക്കെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്.ജെ.ഡി.യും എല്‍.ജെ.ഡിയും ഒരേ മരത്തിന്റെ ശിഖരങ്ങളാണെന്ന് ആര്.ജെ.ഡി രാജ്യസഭ കക്ഷിനേതാവ് മനോജ് ഝാ എം.പി പറഞ്ഞു. വാർത്തസമ്മേളനത്തിൽ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.