കൽപറ്റ: ഉദ്യാനസദൃശമായ നിറകാഴ്ചകളുടെ വസന്തങ്ങളിലേക്ക് പൂവിട്ടൊരുങ്ങാൻ കൽപറ്റ ആദ്യ ചുവടുവെച്ചു. പൂച്ചെടികൾകൊണ്ട് അലങ്കരിച്ച് നഗരം സുന്ദരമാക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ ശനിയാഴ്ച തുടക്കമിട്ടത്. വ്യാപാരി-വ്യവസായി പ്രമുഖരുടെ സഹകരണത്തോടെ നടപ്പാക്കുന്ന നഗര സൗന്ദര്യവത്കരണം ആദ്യ ഘട്ടത്തിെൻറ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ. അജിത സ്വാഗതം പറഞ്ഞു.
കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ. ടി.ജെ. ഐസക്, അഡ്വ. എ.പി. മുസ്തഫ, ജൈന ജോയ്, ഒ. സരോജിനി, പി.പി. ആലി, എ.പി. ഹമീദ്, കുഞ്ഞിരായിൻ ഹാജി, ഇ. ഹൈദ്രു എന്നിവർ ഉൾപ്പെടെ പൗരപ്രമുഖരും വിവിധ സന്നദ്ധസംഘടന പ്രതിനിധികളും പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.