കൽപറ്റ: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ശുചിമുറി പദ്ധതിയില്‍ പൂക്കോട് തടാകം, കാരാപ്പുഴ അണക്കെട്ട് എന്നിവിടങ്ങളില്‍ നിർമിച്ച ശുചിമുറി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിനോദ കേന്ദ്രങ്ങളില്‍ ആധുനിക ശുചിമുറികള്‍ നിർമിക്കുന്നത്.
ശുചിമുറി ബ്ലോക്കുകളുടെ പരിപാലനം ഉറപ്പുവരുത്തും. ടി. സിദ്ദീഖ് എം.എല്‍.എ ഓണ്‍ലൈനായി ആശംസ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായി.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു എന്നിവര്‍ ചേര്‍ന്ന് ഫലകം അനാച്ഛാദനം ചെയ്തു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി. സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കിറ്റ്കോ ലിമിറ്റഡ് കമ്പനി പ്രതിനിധികളെ ആദരിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ്, മുട്ടില്‍ പഞ്ചായത്ത് അംഗം പി.ജി. സജീവ്, ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ ആഷിഖ് ബാബു, ജലവിഭവ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ വി. സന്ദീപ്, ഡി.ടി.പി.സി മാനേജര്‍ പി.പി. പ്രവീണ്‍, പൂേക്കാട് തടാകം മാനേജര്‍ രതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.