കൽപറ്റ: ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവ്വാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍.
ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്.
വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നാശനഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയില്‍ നാശം നേരിട്ടിട്ടുണ്ട്.
കൃഷി നാശം നേരിട്ട കര്‍ഷകര്‍ 10 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനായി എയിംസ് (എ.ഐ.എം.എസ്) പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. വിള ഇന്‍ഷൂർ ചെയ്ത കര്‍ഷകരും ഇന്‍ഷൂറന്‍സിനും പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം.
കൽപറ്റ: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് തലങ്ങളില്‍ ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിച്ചു.
വൈത്തിരി താലൂക്ക് എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ (8547616025) , മാനന്തവാടി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ (8547616022), സുല്‍ത്താന്‍ ബത്തേരി സ്പെഷൽ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ (9495041023) എന്നിവരെയാണ് ചാര്‍ജ് ഓഫിസര്‍മാരായി നിയമിച്ചത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടക്കും.
ജില്ലയില്‍ കനത്ത മഴയില്‍ 53 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വൈത്തിരി താലൂക്കിലാണ് വീടുകള്‍ക്ക് കൂടുതല്‍ നാശനഷ്ടം. 30 വീടുകളാണ് വൈത്തിരിയില്‍ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ 16 വീടുകള്‍ക്കും ബത്തേരിയില്‍ ഏഴ് വീടുകള്‍ക്കുമാണ് കേടുപാട് സംഭവിച്ചത്.
ജില്ലയില്‍ നിലവില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 372 പേരെയാണ് കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.