കൽപറ്റ: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിക്കുമ്പോഴും കൽപറ്റ നഗര മധ്യത്തിൽ ദുർഗന്ധവും മാലിന്യവും നിറഞ്ഞു കൊതുക് സംഭരണ കേന്ദ്രം. കൊതുകുകൾ പെറ്റുപെരുകാനുള്ള സാഹചര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുമ്പോഴാണ് ഇത്തരം ദുരവസ്ഥ.
മഴക്കാല ശുചീകരണം തകൃതിയായി നടന്നുണ്ടെന്ന് അധികൃതർ നിരന്തരം അവകാശപ്പെടുമ്പോഴാണ് ജില്ല ആസ്ഥാനത്ത് ദേശീയപാതക്ക് സമീപം വലിയ കുഴിയിൽ വൻതോതിൽ മലിന ജലം കെട്ടിക്കിടക്കുന്നത്. പത്തുവർഷം മുമ്പ് പ്രവർത്തനം നിർത്തിയ വിജയ പെട്രോൾ പമ്പിന്റെ ടാങ്ക് ഒരു മാസം മുമ്പാണ് മാറ്റിയത്.
എന്നാൽ, ടാങ്ക് മാറ്റിയപ്പോൾ ആ ഭാഗത്തെ കുഴി അടക്കുവാനും പരിസരം വൃത്തിയാക്കാനും ഉടമസ്ഥരോ ബന്ധപ്പെട്ടവരോ തയാറായില്ല. ഈ കുഴികളിലാണ് വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്നത്. നിരവധി ഹോട്ടലുകൾ ഉൾെപ്പടെ രാത്രിയും പകലും പ്രവർത്തിക്കുന്ന സ്ഥലമാണിവിടം.
മഴയില്ലാത്ത ഇട ദിവസങ്ങളിൽ രൂക്ഷമായ ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ പോലും കഴിയില്ല. മുമ്പിലുള്ള അഴുക്കുചാലിലേക്കുള്ള പൈപ്പുകളും മൂടപ്പെട്ട അവസ്ഥയിലാണ്. ഇതിന്റെ പരിസരങ്ങളിൽ നിന്നുള്ള മലിനജലം ഒഴുകിവരുന്നതും കെട്ടിക്കിടക്കുന്നതും ഇവിടെ തന്നെയാണ്. ഉയർന്ന അളവിൽ മലിന ജലം കെട്ടിക്കിടക്കുന്ന ഇവിടെ വൻ തോതിൽ മാല്യന്യവും കുന്നുകൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.