കൽപറ്റ: ഓട്ടോതൊഴിലാളിയായ കെ.എം തൊടി മുജീബ് ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ഇത്തവണ ഭാഗ്യം പരീക്ഷിക്കുന്നത്. ഒന്നും നോക്കിയില്ല, സ്വന്തം ഓട്ടോറിക്ഷ വാർഡിലെ കണ്ണായ സ്ഥലത്ത് തോരണങ്ങളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച് പ്രതിഷ്ഠിച്ച് പ്രചാരണവസ്തുവാക്കി.
കൽപറ്റ നഗരസഭയിലെ അഞ്ചാംവാർഡ് എമിലിയിൽനിന്ന് യു.ഡി.എഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. യൂത്ത് ലീഗ് നേതാവാണെങ്കിലും തൊഴിലിെൻറ ഭാഗമായ ഓട്ടോറിക്ഷ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കുകയായിരുന്നു. 20 വർഷമായി ഓട്ടോ തൊഴിലാളിയാണ്. നേരേത്ത രണ്ടു തവണ മത്സരിച്ചിട്ടുണ്ട്; കോണി അടയാളത്തിലും കണ്ണട അടയാളത്തിലും.
ഒരു തവണ ജയിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഓട്ടോ ചിഹ്നമായി ഇവിടത്തന്നെയുണ്ടാകും. ഓട്ടോ ചിഹ്നത്തിലൂടെ വിജയിച്ചുകയറാനാകുമെന്ന പ്രതീക്ഷയിൽതന്നെയാണ് മുജീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.