കൽപറ്റ: മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയെ സ്ഥലം മാറ്റി. മലപ്പുറം തിരൂരിലേക്കാണ് സ്ഥലംമാറ്റം. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സ്ഥലം മാറ്റം. കേസുമായി ബന്ധപ്പെട്ട് പിടികൂടിയ വീട്ടി മരത്തടികളുടെ സാമ്പിള്‍ ശേഖരണവും കേസുമായി ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലുമെല്ലാം വരുംദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് സ്ഥലംമാറ്റല്‍ നടന്നത്. അന്വേഷണം പുരോഗമിക്കവെ ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലം മാറ്റിയത് എന്തെന്ന ചോദ്യവും നിലവില്‍ ഉയര്‍ന്നിട്ടുണ്ട്. നാദാപുരം ഡിവൈ.എസ്.പി ടി.പി ജേക്കബാണ് പകരം വരുന്നത്. നേരത്തേ മുട്ടില്‍ മരംമുറി കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനെ കാസര്‍കോടേക്കും സ്ഥലം മാറ്റിയിരുന്നു.
പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കല്പറ്റ: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന് സഹോദരന്മാരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. മാനന്തവാടി ജില്ല ജയിലില്‍ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്.പി കെ.വി. സന്തോഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. പ്രതികളായ ജോസ്കുട്ടി, ആേൻറാ, റോജി എന്നിവരെയാണ് ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നി, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ഡി. സുനില്‍ എന്നിവരും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.