'റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കണം'

കൽപറ്റ: റേഷൻ വ്യാപാരികളോടുള്ള അവഗണന സർക്കാൻ അവസാനിപ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ മാസം വിതരണം ചെയ്ത റേഷന്റെ കമീഷനും പണിക്കൂലിയും ഇതുവരെ നൽകാത്തതിൽ കമ്മിറ്റി പ്രതിഷേധിച്ചു.

പൊതുജനമധ്യത്തിൽ റേഷൻ വ്യാപാരികളെ അധിക്ഷേപിക്കുന്ന ഉദ്യോഗസ്ഥരുടെ ഹീനമായ പ്രവണതയെ യോഗം അപലപിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി യവനാർകുളം യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.

എം.പി. അനിരുദ്ധൻ, എൻ. പ്രഭാകരൻ നായർ, ടി. ആലികുട്ടി, എം. സൈനുദ്ദീൻ, ബാബു കേണിച്ചിറ, വി.കെ. അബ്ദുൽ സലാം, പി.എ. ഷമീർ, എ.പി. ഖാലിദ്, പി.വി. പ്രേമരാജൻ, കെ.ജി. രാമകൃഷ്ണൻ, സി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് പനമരം നന്ദി പറഞ്ഞു.

Tags:    
News Summary - Neglecting ration traders must stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.