കൽപറ്റ: പുഴമുടി കോളനിക്കാരുടെ റോഡിനുള്ള കാത്തിരിപ്പ് നീളുന്നു. കൽപറ്റ നഗരസഭയിലെ പുഴമുടി തലയാരംകുന്ന്, അമ്പലക്കുന്ന്, പടപുരം കോളനിവാസികളാണ് റോഡില്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്നത്.
മൂന്ന് കോളനികളായി നൂറോളം പണിയ കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ മൺപാതയിലൂടെയാണ് കുടുംബങ്ങൾ നടന്നുപോകുന്നത്. ഒന്നു മഴ പെയ്താൽ ഈ വഴി ചളിക്കുളമാകും. പ്രായമായവർ ഉൾപ്പെടെ ഏറെ പണിപ്പെട്ടാണ് കോളനിക്കു പുറത്തെത്തുന്നത്.
കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഈ ഭാഗത്തേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ പടപുരം കോളനിയിൽ നിന്ന് പ്രായമായ രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമന്നുകൊണ്ടുവരണം. റോഡിെൻറ നിർമാണം എത്രയുംവേഗം ആരംഭിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.