കൽപറ്റ: കേരളത്തിലെ പ്രളയ ദുരിതങ്ങളിലും കോവിഡ് ആശ്വാസ പ്രവർത്തനങ്ങളിലുമെല്ലാം സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസനീയമാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.
പ്രളയബാധിത കുടുംബത്തിന് പീപ്ൾസ് ഫൗണ്ടേഷൻ കമ്പളക്കാട് മൈലാടിയിൽ നിർമിച്ച വീടിെൻറ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രളയ പുനരധിവാസത്തിന് പീപ്ൾസ് ഫൗണ്ടേഷൻ പ്രവർത്തനം മാതൃകാപരമാണ്.
ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ജോസഫ്, വാർഡ് മെംബർ വി.ജെ. ജോർജ്, വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി വി.കെ. ബിനു, മൈലാടി മഹല്ല് പ്രസിഡൻറ് എം.എം. ബഷീർ എന്നിവർ സംസാരിച്ചു.
ജില്ല സെക്രട്ടറി സി.കെ. സമീർ സ്വാഗതവും നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.