കല്‍പ്പറ്റ: പ്ലസ് ടു പരീക്ഷയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ വയനാട്ടില്‍ 76.9 ശതമാനം വിജയം. കഴിഞ്ഞ വർഷം ജില്ലയിൽ 75.07 ശതമാനമായിരുന്നു ജയം. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 51.16 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 83.63 മാണ് വിജയ ശതമാനം. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 46.89, 75.81 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 9,614 പേര് പരീക്ഷ എഴുതിയതില്‍ 7,393 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. 738 പേരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയത്. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 688 പേരാണ് പരീക്ഷ എഴുതിയത്. 352 പേര് ഉപരിപഠനത്തിന് അർഹത നേടി. 11 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ്. വി.എച്ച്.എസ്.ഇയിൽ ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങളിലായി പരീക്ഷ എഴുതിയ 776 പേരിൽ 649 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 100 ശതമാനമാണ് വിജയം. 60 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. പുല്‍പ്പള്ളി വേലിയമ്പം ദേവീവിലാസം സ്കൂളില്‍ 52 പേർ പരീക്ഷ എഴുതിയതിൽ 51 പേരും വിജയിച്ചു. 98.09 ആണ് വിജയ ശതമാനം. അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 94.96 ശതമാനമാണ് വിജയം. 119 പേര് പരീക്ഷ എഴുതിയതില്‍ 113 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. വാകേരി ജി.വി.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതിയ 50 വിദ്യാര്‍ഥികളില്‍ 45 പേര് ലക്ഷ്യത്തിലെത്തി. 90 ശതമാനം വിജയം.
പിണങ്ങോട്: ജില്ലയിൽ രണ്ടാം സ്ഥാനം നിലനിർത്തി പിണങ്ങോട് ഡബ്ലു.ഒ.എച്ച്.എസ് സ്കൂൾ. 36 പേർ മുഴുവൻ എ പ്ല സ് നേടി. ജില്ലയിൽ സയൻസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ വിദ്യാലയമാണിത്. സ്കൂൾ മാനേജർ എം.എ. മുഹമ്മദ് ജമാൽ, ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, പി.ടി.എ പ്രസിഡന്റ് നാസർ കാതിരി, എസ്.എം.സി. കൺവീനർ ലത്തീഫ് പുനത്തിൽ, പ്രിൻസിപ്പൽ എൻ. അബ്ദുൽ റഷീദ് വൈസ് പ്രിൻസിപ്പൽ അൻവർ ഗൗസ്, സ്റ്റാഫ് സെക്രട്ടറി നാസർ എം സംസാരിച്ചു.
മീനങ്ങാടി: ഹയർ സെക്കൻഡറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും സയൻസിൽ 97 ശതമാനവും ഹ്യുമാനിറ്റീസിൽ 80 ശതമാനവുമാണ് വിജയം.
കൽപ്പറ്റ: കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും സയൻസ് വിഭാഗത്തിൽ 99 ശതമാനവും വിജയം നേടി. 28 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 40 ഓളം വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്കു നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.