കൽപറ്റ: കോൺഗ്രസിെൻറ മാത്രമല്ല, രാജ്യത്തിെൻറതന്നെ പ്രതീക്ഷയുടെ മുഖമാണ് രാഹുൽ ഗാന്ധി. കേരളത്തിൽ യു.ഡി.എഫിെൻറ ശക്തനായ പ്രചാരകൻ. വയനാട്ടിൽ മാത്രമല്ല, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്വന്തമെന്നു പറയാവുന്ന ഏഴു മണ്ഡലങ്ങളിൽ 'രാഹുൽ ഇഫക്ടു'ണ്ട്.
സഹോദരെൻറ സ്വന്തം തട്ടകമായി മാറിയ വയനാട്ടിൽ കലാശക്കൊട്ടിന് പ്രിയങ്ക ഗാന്ധിയും എത്തുന്നുണ്ട്. ഇതു യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത് സ്വാഭാവികം. വോട്ടർമാരെ രാഹുലും പ്രിയങ്കയും എത്രത്തോളം സ്വാധീനിക്കുമെന്ന് യു.ഡി.എഫ് മാത്രമല്ല, എൽ.ഡി.എഫും വിലയിരുത്തുന്നുണ്ട്. മുന്നണികൾക്കും പാർട്ടികൾക്കും പുറമെ പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും രാഹുൽ ഇഫക്ടും ആൾക്കൂട്ടവും കൃത്യമായി പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും മുഖ്യപ്രതിപക്ഷ നേതാവിെൻറ പരിപാടികൾ നിരീക്ഷിക്കുന്നുണ്ട്. അവസാന ലാപിൽ രാഹുൽ ടീം വയനാട് തട്ടകത്തിൽ കേന്ദ്രീകരിച്ചത് എൽ.ഡി.എഫിനു മുന്നിൽ അവഗണിക്കാനാവാത്ത ഒരു പ്രശ്നമാണ്. ബിഷപ് ഹൗസുകളിലും രാഹുൽ എത്തി ആശയവിനിമയം നടത്തി. സി.പി.എം നേതാക്കൾ രാഹുൽ ഇഫക്ടിനെ കുറിച്ച് അധികമൊന്നും പുറത്തു പറയുന്നില്ലെങ്കിലും അവസാനഘട്ടത്തിലുള്ള റോഡ് ഷോയും പൊതുയോഗങ്ങളും അളന്നുതൂക്കി വിലയിരുത്തുന്നുണ്ട്.
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ മണ്ഡലങ്ങൾ രാഹുലിെൻറ അഭിമാനപ്രശ്നം കൂടിയാണ്. എം.പിയുടെ മണ്ഡലങ്ങളിൽ രാഹുലും കെ.സി. വേണുഗോപാലും ചേർന്ന 'ഹൈകമാൻഡിെൻറ' സജീവ സാന്നിധ്യമുണ്ട്. രാഹുലിെൻറ കരുതൽ അറിയണമെങ്കിൽ ഇൗ മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളോട് ചോദിച്ചാൽ മതി. തെരഞ്ഞെടുപ്പ് വേളയിൽ എം.പിയുടെ ജാഗ്രത ഇവിടങ്ങളിൽ പ്രകടമാണ്. ചുട്ടുപൊള്ളുന്ന പകലിൽ രാഹുൽ എത്തുേമ്പാൾ യു.ഡി.എഫ് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും എല്ലാം ഒരുപോലെ ഇളകുകയാണ്.
അേതസമയം, രാഹുലും പ്രിയങ്കയും വരുേമ്പാൾ, പൊലീസിെൻറ ബന്തവസ്സാണ് മുഖ്യവിഷയം. രാഹുലിെൻറ സുരക്ഷ ഭടന്മാർക്കു പുറമെ കേരള പൊലീസ് സൃഷ്ടിക്കുന്ന സുരക്ഷ വലയം ചുറ്റുമുണ്ട്. എന്നാൽ, അതിനും അപ്പുറത്ത് ജനങ്ങളെ കാണുേമ്പാൾ ഓടി ഇറങ്ങുന്ന രാഹുൽ, ചായക്കടയിൽ എത്തുന്ന രാഹുൽ, വഴിയോരത്ത് കാണുന്ന വയോധികരെയും കുട്ടികളെയും സ്പർശിക്കുന്ന രാഹുൽ...യുവാക്കളുടെ ഹൃദയത്തിൽ തൊട്ട്... ആ യാത്ര തുടരുന്നു. വ്യക്തിപരമായ വിമർശനങ്ങളല്ല, ആശയപരമായ സംവാദങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ബി.ജെ.പി, ആർ.എസ്.എസ് വിമർശനത്തിന് മൂർച്ഛ കൂട്ടുന്നു. ഈ 'ഇഫക്ട്' തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? അതേക്കുറിച്ച് ഇരു മുന്നണികളും അളന്നുതൂക്കുകയാണ്. വോട്ടർമാരെ മയക്കാനുള്ള മരുന്ന് ഒന്നും രാഹുലിെൻറ പക്കൽ ഇല്ലെന്നാണ് സി.പി.എം പക്ഷം. കാത്തിരിക്കൂ...ഫലം വരുേമ്പാൾ കാണാമെന്നാണ് കോൺഗ്രസിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.