കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പി മനോജ് എബ്രഹാം തിങ്കളാഴ്ച വയനാട്ടിലെത്തും. ഇന്നലെ പുതുതായി ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫിസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തകരെല്ലാം അറസ്റ്റിലായോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. 29 എസ്.എഫ്.ഐ പ്രവർത്തകരാണ് ഇതുവരെ റിമാൻഡിലായത്. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം റിമാൻഡിലാണ്.
ഓഫിസിൽ അതിക്രമിച്ച് കയറിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കൽപറ്റ സിവിൽ സ്റ്റേഷനു സമീപം പൊലീസുമായുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫായിരുന്ന കെ.ആർ. അവിഷിത്തും ഇതിൽ ഉൾപ്പെടും. ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.