കൽപറ്റ: ജീവിത സായാഹ്നത്തിൽ കരുതലായി വെച്ച തുകയുമായി ഒരമ്മയെത്തിയത് പാലിയേറ്റിവ് ക്ലിനിക്കിൽ. കൽപറ്റ മണിയങ്കോട് സ്വദേശിനി സതിയമ്മ എന്ന 80കാരിയാണ് തന്‍റെ ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവരോടുള്ള കരുതലായി ജീവകാരുണ്യ പ്രവർത്തനത്തിനായി തുക കൈമാറിയത്. ബുദ്ധിമുട്ടേറിയ ജീവിതത്തിനിടയിലും വ്യക്തിപരമായ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ച അവർ, ഒരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചുവെച്ചിരുന്ന നോട്ടുകൾ ചെലവഴിക്കാതെ മറ്റുള്ളവരുടെ സാന്ത്വനത്തിനായി സംഭാവന ചെയ്യുകയായിരുന്നു.
ഓട്ടോ പിടിച്ച് കൽപറ്റ ശാന്തി പാലിയേറ്റിവ് ക്ലിനിക്കിലെത്തി പന്ത്രണ്ടായിരത്തോളം രൂപ സൊസൈറ്റി സെക്രട്ടറി ഗഫൂർ താനേരിക്ക് കൈമാറി. ഇവിടെ വരുന്നവർക്കെല്ലാം ഈ തുക കൊണ്ട് നല്ല ഭക്ഷണം തയാറാക്കി കൊടുക്കണമെന്ന് അഭ്യർഥിച്ചാണ് സമ്പാദ്യം കൈമാറിയത്. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി എന്റെ നാളേക്ക്, എന്റെ പരിചരണത്തിന് എന്ന പേരിൽ ഫണ്ട് സമാഹരണം നടന്നു വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.