കൽപറ്റ: കേരളത്തില്‍ സേവന മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാർഥി സേനാ സംഘങ്ങളാണ് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) ജില്ല സമ്മര്‍ ക്യാമ്പ് ‘സര്‍ഗ 2023’ന്റെ ഭാഗമായി നടന്ന പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2010ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കർമപദ്ധതി ഇന്ന് കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത വിദ്യാർഥി കൂട്ടായ്മയായി മാറി. ജില്ലയിലെ 37 സ്കൂളുകളില്‍നിന്നായി 28 പ്ലാറ്റൂണുകളില്‍ 784 വിദ്യാർഥി കേഡറ്റുകളാണ് മുട്ടില്‍ ഡബ്യു.എം.ഒ കോളേജ് ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് വിനോദ് പിള്ള, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍, ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ പി.വി. മെയ്തു, പി.ടി.എ പ്രസിഡന്റ് എന്‍.ബി. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.