കൽപറ്റ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിർമിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി, പൊതുമരാമത്ത് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമാണം പൂര്‍ത്തീകരിച്ചത്. മാനന്തവാടി കാട്ടിക്കുളം ജി.എച്ച്.എസ്.എസിൽ ഒ.ആർ കേളു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായി. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ അഞ്ചു വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഫലകം അനാച്ഛാദനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. വൈത്തിരി ജി.എച്ച്.എസ് സ്കൂൾ കെട്ടിടം ശിലാഫലകം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.