കൽപറ്റ: മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ വീട്നഷ്ടപ്പെട്ടവർക്കായി ജില്ല ഭരണകൂടം നടപ്പാക്കുന്ന ഹർഷം പദ്ധതിയിൽ പീപ്ൾസ് ഫൗണ്ടേഷൻ ഏറ്റെടുത്ത വീടുകളുടെ താക്കോൽ കലക്ടർക്ക് കൈമാറി. പീപ്ൾസ് ഫൗണ്ടേഷൻ 10 വീടുകളാണ് ഏെറ്റടുത്തത്. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി കലക്ടർ എ. ഗീതക്ക് താക്കോലുകൾ കൈമാറി.
ദുരിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പീപ്ൾസ് ഫൗണ്ടേഷനെപോലുള്ള സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസാർഹമാണെന്ന് കലക്ടർ പറഞ്ഞു. ഒരു വർഷത്തിലധികമായി വാടകവീടുകളിൽ താമസിച്ചുവരുന്ന ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് വീടുകൾ കൈമാറുമെന്ന് അവർ അറിയിച്ചു.
സന്നദ്ധ സംഘടനകളെ കോർത്തിണക്കിക്കൊണ്ടുള്ള സർക്കാറിെൻറ ഹർഷംപദ്ധതി മാതൃകാപരമാണെന്ന് ചെയർമാൻ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. ഉറവവറ്റാത്ത കാരുണ്യത്തിെൻറയും വിദ്വേഷ പ്രചാരണങ്ങൾക്കിടംനൽകാത്ത മാനവികതയുടെയും കേരളീയ മാതൃകയാണിത്. പീപ്ൾസ് ഫൗണ്ടേഷനോടൊപ്പം ഇതിനായി കൈകോർത്ത സുമനസ്സുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ്, സെക്രട്ടറി കെ. അബ്ദുൽ ജലീൽ, എ.ഡി.എം ഷാജു, ഫിനാൻസ് ഓഫിസർ ദിനേഷൻ, നോഡൽ ഓഫിസർ അബ്ദുൽറസാഖ്, വി.വി. മുഹമ്മദ് ശിഹാബ്, ടി. ഖാലിദ്, ടി.കെ. സുഹൈർ, സി.കെ. ഷമീം ബക്കർ എന്നിവർ പങ്കെടുത്തു. പദ്ധതിയിലെ 10 പീപ്ൾസ് ഹോമുകളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയ ചോനാരത്ത് കണ്ടി ഗ്രാനൈറ്റ്സ് എം.ഡി. സി.കെ. ഷമീം ബക്കറിന് എ.ഡി.എം ഷൈജു ഉപഹാരം നൽകി.
2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടാകുന്നത്. 17 പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തു. 63 വീടുകള്‍ പൂര്‍ണമായും നൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.
തുടര്‍ന്നാണ് പുത്തുമല പുനരധിവാസത്തിനായി ജില്ല ഭരണകൂടം ഹര്‍ഷം പദ്ധതി ആവിഷ്കരിക്കുന്നത്. ഹര്‍ഷം പദ്ധതിയിലും പീപ്ള്‍സ് ഫൗണ്ടേഷന് പ്രഖ്യാപിച്ച പ്രളയ പുനരധിവാസം-2019 പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. പദ്ധതിയുടെ ഭാഗമായി വീടുനിർമിക്കാനുള്ള സ്ഥലം ജില്ല ഭരണകൂടമാണ് കണ്ടെത്തി നൽകിയത്. ഓരോ കുടുംബത്തിനും സര്‍ക്കാര്‍ നല്കിയ നാലു ലക്ഷം രൂപയും പീപ്ള്‍സ് ഫൗണ്ടേഷൻ വിഹിതമായ അഞ്ചു ലക്ഷവും ചേര്‍ത്ത് 662 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചത്.
2020 ഒക്ടോബര്‍ അഞ്ചിനാണ് പീപ്ള്‍സ് ഫൗണ്ടേഷന് മേപ്പാടി പൂത്തക്കൊല്ലിയില്‍ വീടുകളുടെ നിര്‍മാണം ആരംഭിച്ചത്. ജില്ല ഭരണകൂടത്തിെൻറയും മേപ്പാടി പഞ്ചായത്തിെൻറയും ജനകീയ കമ്മിറ്റിയുടെയും മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും 10 മാസംകൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
ഹര്‍ഷം പദ്ധതിക്കു പുറമേ പുത്തുമല ദുരന്തത്തില്‍ വീടും സ്ഥവും നഷ്ടപ്പെട്ട ആറ് കുടുംബങ്ങള്‍ക്ക് പീപ്ൾസ് ഫൗണ്ടേഷന് അഞ്ചു സെൻറ് സ്ഥലവും 500 ചതുരശ്രയടി വിസ്തീർണമുള്ള വീടും നിര്‍മിച്ചുനല്‍കിയിരുന്നു.
2019 ലെ പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്കായി പീപ്ള്‍സ് ഫൗണ്ടേഷന് വയനാട് ജില്ലയിൽ മാത്രം 10 വീടുകൾ നിർമിക്കുന്നതിന് 70 ലക്ഷം രൂപയും സഹായമായി നൽകി. മൂന്നു പ്രോജക്ടുകളിലായി 2019 പുനരധിവാസ പദ്ധതിയിൽ 26 വീടുകളാണ് നിർമിച്ചത്.
2018 ലെ പ്രളയ പുനരധിവാസ പദ്ധതിയിൽ പനമരം, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലായി 44 വീടുകൾ ഉൾക്കൊള്ളുന്ന മൂന്നു പീപ്ൾസ് വില്ലേജുകളും പണിതു നൽകുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.