കൽപറ്റ: മാസങ്ങൾക്കുമുമ്പ് നവീകരിച്ച റോഡിൽ സീബ്രവര പുനഃസ്ഥാപിക്കാത്തതിനാൽ കൽപറ്റ നഗരത്തിൽ ഡ്രൈവര്‍മാരും കാല്‍നടക്കാരും ഒരുപോലെ ദുരിതത്തില്‍. നഗരത്തില്‍ അടിയന്തരമായി സീബ്രലൈനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റോഡിലെ കുഴികളെല്ലാം അടച്ച് പുതുതായി ടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗത വർധിച്ചു.
കുതിച്ചുവരുന്ന വാഹനങ്ങൾക്കടിയിൽപെടാതെ റോഡ് മുറിച്ചുകടക്കൽ ഇപ്പോൾ കാൽനടക്കാർക്ക് പ്രയാസമുണ്ടാക്കുകയാണ്. വിദ്യാർഥികളും വയോധികരും ഉൾപ്പെടെ റോഡ് മുറിച്ചുകടക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും അപകടത്തിനിടയാക്കും. സിവില്‍ സ്റ്റേഷന്, എസ്.കെ.എം.ജെ സ്കൂൾ, ജൈത്ര, പഴയ സ്റ്റാൻഡ്, ചുങ്കം ജങ്ഷന്, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൊക്കെ ഇപ്പോൾ സീബ്രവരകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്.
അധികൃതരെ സീബ്രലൈന്‍ വരക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തിരക്കേറിയ നഗരത്തില്‍ സീബ്രലൈനില്ലാതായതോടെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടം സംഭവിക്കുന്നത് പതിവായിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ഓട്ടോയിടിച്ച് മധ്യവയസ്കന് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം എസ്.കെ.എം.ജെ സ്കുളിന് സമീപം വാഹനമിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. നഗരത്തില്‍ അടിയന്തരമായി സീബ്രലൈനുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.