കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കെ​ട്ടി​ട​ത്തി‍ന്‍റെ ശി​ലാ​ഫ​ല​കം അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു

മൂ​ന്ന്​ വി​ദ്യാ​ലയ​ങ്ങ​ള്‍ കൂ​ടി ഹൈ​ടെ​ക്: കെ​ട്ടി​ട​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ള്‍ കൂ​ടി ഹൈ​ടെ​ക് ആ​യി. ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി വി​ദ്യാ​കി​ര​ണം മി​ഷ‍‍െൻറ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ൺ​ലൈ​നാ​യി നി​ര്‍വ​ഹി​ച്ചു.

കാ​ക്ക​വ​യ​ല്‍, വ​ടു​വ​ഞ്ചാ​ല്‍, ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ​ക്കാ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​‍െൻറ മു​ഖ​ച്ഛാ​യ മാ​റ്റി ഒ​രു ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​‍െൻറ തു​ട​ര്‍ച്ച​യാ​യി നി​ല​വി​ല്‍വ​ന്ന വി​ദ്യാ​കി​ര​ണം മി​ഷ‍‍െൻറ ഭാ​ഗ​മാ​യി 6.68 കോ​ടി ചെ​ല​വി​ട്ടാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. കാ​ക്ക​വ​യ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​യ്ക്കാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ന​സീ​മ മാ​ങ്ങാ​ട​ന്‍, മു​ന്‍ എം.​എ​ല്‍.​എ സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ക​ല്‍പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ഡി.​ഇ.​ഒ എ​ന്‍.​പി. ഹ​രി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​‍െൻറ ശി​ലാ​ഫ​ല​കം ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗം കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ടു​വ​ഞ്ചാ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​‍െൻറ ശി​ലാ​ഫ​ല​കം സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ സി. ​അ​സൈ​നാ​ര്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ പി.​സി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ ഓ​ണ്‍ലൈ​ന്‍ സ​ന്ദേ​ശം ന​ൽ​കി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​ക്കാ​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സ്‌​കൂ​ള്‍ത​ല ച​ട​ങ്ങു​ക​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു. കാ​ക്ക​വ​യ​ല്‍, വ​ടു​വ​ഞ്ചാ​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ളു​ക​ള്‍ക്ക് കി​ഫ്ബി​യി​ല്‍ നി​ന്ന്​ മൂ​ന്ന് കോ​ടി രൂ​പ വീ​തം വ​ക​യി​രു​ത്തി​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ നി​ർ​മി​ച്ച​ത്. 68 ല​ക്ഷം രൂ​പ​യു​ടെ പ്ലാ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ കെ​ട്ടി​ടം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Three more schools hi-tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.