ആം​ബു​ല​ൻ​സ് ഡ്രൈവർ അ​ബ്ദു​ൽ റാ​ഷി​ദ്,

എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ ലി​ജി​ൻ എ​ന്നി​വ​ർ

ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം

കൽപറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം. പനമരം പരിയാരം നായിക്കൻ കോളനി സ്വദേശിനി ദേവൂ (20) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായാറാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം.

ദേവുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം ആശാ വർക്കറെ അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് ഡ്രൈവർ അബ്ദുൽ റാഷിദ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ടി.ജെ. ലിജിൻ എന്നിവർ ഉടൻ കോളനിയിൽ എത്തി ദേവുവുമായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലൻസ് കോയിലേരി എത്തുമ്പോഴേക്കും ദേവുവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ലിജിൻ ആംബുലൻസിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. മൂന്നര മണിയോടെ ലിജിന്റെ പരിചരണത്തിൽ ദേവു കുഞ്ഞിന് ജന്മം നൽകി.

തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ലിജിൻ ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ആംബുലൻസ് ഉടൻ മാനന്തവാടി ജില്ല ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - tribal woman gave birth in an ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.