കൽപറ്റ: വിമുക്തഭടന്റെ മകന് വിദേശജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി സ്റ്റാന്‍ലി സൈമണെ (42) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇയാൾക്കെതിരെ സമാന കേസുകള്‍ നിലവിലുണ്ട്.
കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അന്വേഷണം നടത്തിവരവെ വയനാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട്ടുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൽപറ്റ ഇന്‍സ്പെക്ടര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷറഫുദ്ദീന്, പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാന്, കെ.കെ. വിപിന്‍, ജ്യോതിരാജ്, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.