ഗ്രൗണ്ട് തരുന്നവർക്ക് വോട്ട്​; പേര്യയിലെ യുവാക്കളുടെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ച ഗ്രൗണ്ട്

കൽപറ്റ: നാട്ടിലെ ചെറുപ്പക്കാർക്ക് കളിക്കാനായി ഒരു പൊതു കളിസ്ഥലം വേണമെന്നതാണ് ഇത്തവണ പേര്യയിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ച. ഗ്രൗണ്ട് നിർമിച്ചു നൽകുന്ന സ്ഥാനാർഥിക്ക് രാഷ്​ട്രീയം പരിഗണിക്കാതെ വോട്ട് ചെയ്യാമെന്ന ഉറപ്പാണ് 250ഓളം യുവാക്കൾ ഉൾപ്പെടുന്ന സംഘം മുന്നണികൾക്ക് മുമ്പാകെ വെച്ചത്.

ജില്ലയിലെ മികച്ച ഫുട്ബാൾ താരങ്ങളെയും ക്രിക്കറ്റ് കളിക്കാരെയും സംഭാവന ചെയ്ത പേര്യയിൽ ഒരു ഗ്രൗണ്ട് വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൗണ്ട് നൽകുന്ന സ്ഥാനാർഥിക്കാണ് വോട്ടു നൽകുക എന്ന തീരുമാനത്തിലാണ് നാട്ടിലെ യുവാക്കളും അവരുടെ കുടുംബങ്ങളും.

ചുരുക്കത്തിൽ, തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ വാർഡിൽ ആരു ജയിക്കണമെന്ന് തീരുമാനിക്കുന്നത് കളിസ്ഥലത്തിനായി സംഘടിച്ച ഈ യുവാക്കളായിരിക്കും. പ്രദേശത്തെ യു.പി സ്കൂളിനോട് ചേർന്ന കുന്നുംപുറത്തെ ചെറിയ കളിസ്ഥലമാണ് ആകെയുള്ള മൈതാനം. തൊട്ടപ്പുറത്തെ ഹൈസ്കൂളിനുപോലും ഗ്രൗണ്ടില്ല. ഗ്രൗണ്ട് ഉറപ്പുനൽകുന്ന സ്ഥാനാർഥിക്ക് രാഷ്​ട്രീയം നോക്കാതെ വോട്ട് ചെയ്ത് വിജയിപ്പിക്കാമെന്ന് യുവാക്കളുടെ കൂട്ടായ്മ പാർട്ടികളെ അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികളായ റാഷിദും ജലീലും പറയുന്നു. പാർട്ടികളൊന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ട് നോട്ടക്ക് ചെയ്യാൻ നിർബന്ധിതരാകുമെന്നും യുവാക്കൾ മുന്നണികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Vote for those who give the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.