കൽപറ്റ: കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. കീടബാധയെ തുടർന്ന് നിരവധി കുരമുളക് തോട്ടങ്ങൾ നാശത്തിന്റെ വക്കിലാണ്. നൂറുകണക്കിന് കർഷകരെയാണ് മഞ്ഞളിപ്പ് രോഗം ആശങ്കയിലാക്കുന്നത്. രണ്ടായിരത്തിന് ശേഷമാണ് ജില്ലയിലെ കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പും ദ്രുത വാട്ടവും വ്യാപകമായത്.
ഹെക്ടർ കണക്കിന് തോട്ടങ്ങൾ രോഗ ബാധയെ തുടർന്ന് നശിക്കുകയും കർഷകർ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു. പിന്നീട് ചില തോട്ടങ്ങളിൽ വീണ്ടും കുരുമുളക് ചെടികള്‍ നട്ടുവളർത്തിയിരുന്നു. വീണ്ടും ദ്രുതവാട്ടവും മഞ്ഞളിപ്പും വർധിച്ചതോടെ കർഷകർ ആശങ്കയിലാണ്.
1990കളിലാണ് ദ്രുതവാട്ട രോഗം കുരുമുളകില്‍ കണ്ടു തുടങ്ങിയത്. രോഗം ബാധിച്ചാൽ ചെടിയുടെ ഇലയും തണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞളിപ്പുണ്ടായി നശിക്കും. ഇപ്പോൾ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും വിളവെടുപ്പ് വളരെ കുറഞ്ഞു.
കുരുമുളകിന്റെ നാശം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്പൈസസ് ബോര്‍ഡ് മുഖേന നടപ്പാക്കിയ കുരുമുളക് ആവര്‍ത്തന കൃഷി ഫലം കണ്ടിരുന്നുവെങ്കിലും കീടബാധ കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല മരുന്നുകളും നിർദേശിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.