ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച കേ​സ്; പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

ക​ല്‍പ​റ്റ: ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ര​ണ്ടു വ​ര്‍ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും. സു​ൽ​ത്താ​ൻ ബ​ത്തേ​രി, നെ​ന്മേ​നി, രാം​നി​വാ​സി​ല്‍ തി​ല​ക​നെ (56) ആ​ണ് ക​ല്‍പ​റ്റ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി നാ​ര്‍കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ജ​ഡ്ജ് എ​സ്.​കെ. അ​നി​ല്‍കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2017 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 1.600 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി നെ​ന്മേ​നി വി​ല്ലേ​ജി​ലെ കൃ​ഷ്ണ​പു​രം ബ​സ് സ്‌​റ്റോ​പ്പി​നു മു​ന്‍വ​ശ​ത്ത് നി​ന്ന് ഇ​യാ​ളെ അ​മ്പ​ല​വ​യ​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ ബ​ത്തേ​രി സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന എം.​ഡി. സു​നി​ലാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​യു. സു​രേ​ഷ്‌​കു​മാ​ര്‍ ഹാ​ജ​രാ​യി.

Tags:    
News Summary - youth arrested for carrying Marijuana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.