അ​ന​ന്ദു    ജി​തി​ൻ

വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

കൽപറ്റ: എൻ.എം.എസ്.എം ഗവ. കോളജിന് സമീപം വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് മുണ്ടക്കൽ സ്വദേശികളായ പൂവാട്ട് പറമ്പിൽ ജിതിൻ (24), അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കിലെത്തിയ യുവാക്കൾ പിന്തുടർന്നും തടഞ്ഞു നിർത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൽപറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Youth who harassed female students arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.